പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവക ദേവാലയത്തില്‍ തിരുനാള്‍ ഇന്നും നാളെയും
പുല്ലൂര്‍: സെന്റ് സേവിയേഴ്സ് ഇടവക ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ചാവറ പിതാവിന്റെയും തിരുനാള്‍ ഇന്നും നാളെയും ആഘോഷിക്കും. തിരുനാളിന്റെ കൊടിയേറ്റുകര്‍മം വികാരി റവ.ഡോ. ജോയ് വട്ടോലി സിഎംഐ നിര്‍വഹിച്ചു. ഇന്ന് രാവിലെ 6.30ന് ആഘോഷമായ ദിവ്യബലി, അമ്പ് വെഞ്ചിരിപ്പ്, തിരുസ്വരൂപ പ്രതിഷ്ഠ, യൂണിറ്റുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. വൈകീട്ട് ഏഴിനും 11നും ഇടയില്‍ യൂണിറ്റുകളില്‍ നിന്നുള്ള അമ്പ് പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരും. തിരുനാള്‍ദിനമായ നാളെ രാവിലെ 6.30ന് നടക്കുന്ന ദിവ്യബലിക്ക് വികാരി റവ.ഡോ. ജോയ് വട്ടോലി സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും.
10ന് കാഴ്ചസമര്‍പ്പണം, പ്രസുദേന്തിവാഴ്ച, ആഘോഷമായ ദിവ്യബലി എന്നിവക്ക് ഫാ. പ്രിന്‍സ് പരത്തിനാല്‍ സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ലിജോ കരുത്തി സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ദിവ്യബലിക്ക് ഫാ. വില്‍സണ്‍ കോക്കാട്ട് സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. വൈകീട്ട് നാലിന് തിരുനാള്‍ പ്രദക്ഷിണം. ഏഴിന് പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരും തുടര്‍ന്ന് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, വര്‍ണമഴ. 30ന് രാവിലെ ആറിന് ദിവ്യബലി, ഏഴിന് പരേതര്‍ക്കുവേണ്ടിയുള്ള ദിവ്യബലി, വൈകീട്ട് 6.30ന് കൊച്ചിന് കലാഭവന്‍ അവതരിപ്പിക്കുന്ന ഗാനമേള ഉണ്ടായിരിക്കും.