ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കുന്നത് മാനവികതയെ ഉറപ്പിക്കും: അഡ്വ. വി.എസ്. സുനില്‍കുമാര്‍
ഇരിങ്ങാലക്കുട: ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കുന്നത് മാനവികതയെ ഉറപ്പിക്കുമെന്നും വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും ഭരണഘടന വായിച്ചിരിക്കണമെന്നും മുന്‍ കൃഷിവകുപ്പുമന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് കൂട്ടായ്മകള്‍ കൊടകര സെന്റ് ഡോണ്‍ ബോസ്കോ ഗേള്‍സ് ഹൈസ്കൂളില്‍ സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ പ്രനില ഗിരീശന്, സെന്റ് ഡോണ്‍ ബോസ്കോ ഗേള്‍സ് ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സംഗീത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ വീണ സാനി, ഡോ. എന്‍. ഉര്‍സുല, അധ്യാപകരായ ഡി. മഞ്ജു, കെ.ഡി. ധന്യ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.