കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം എന്‍എസ്എസ് യൂണിറ്റ് ജലം ജീവിതം പ്രോജക്ട് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം എന്‍എസ്എസ് യൂണിറ്റ് കാറളം എല്‍പി സ്കൂളില്‍ സംഘടിപ്പിച്ചിരിക്കുന്ന സപ്തദിന സഹവാസ ക്യാമ്പ് സിദ്ധിയുടെ ഭാഗമായി അമൃത് മിഷന് പദ്ധതിയുടെ ഭാഗമായി നടത്തുന്ന ജലം ജീവിതം പ്രോജക്ട് നിര്‍വഹിച്ചു. അമൃത് മിഷന് കോ ഓര്‍ഡിനേറ്റര്‍ നിഖില്‍ പ്രതിജ്ഞ ചൊല്ലി നല്കി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജലത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ജലഘോഷം റാലി സംഘടിപ്പിക്കുകയും പരിസരത്തുള്ള കടകളില്‍ ഡാന്ഗ്ലെറുകള് വിതരണം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് വളണ്ടിയേഴ്സ് തെരുവുനാടകവും അവതരിപ്പിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ജെ.എസ്. വീണ, അധ്യാപകരായ എന്‍.ജി. ശ്രീജ, കെ.എസ്. നിജി, ദീന പി. റോബിന്‍സണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.