ഉദ്ഘാടനം തകൃതി; മൂര്‍ക്കനാട് ഇറിഗേഷന്‍ ബണ്ട് റോഡ് നിര്‍മാണം ഇതുവരെയും നടന്നില്ല, കോണ്‍ഗ്രസ് വീണ്ടും സമരത്തിലേക്ക്
മൂര്‍ക്കനാട്: മൂര്‍ക്കനാട് ഇറിഗേഷന്‍ ബണ്ട് റോഡിന്റെ നിര്മ്മാണോഘാടനം ഡിസംബര്‍ 16 ന് നടന്നീട്ടും നിര്‍മാണം ഇതുവരെയും ആരംഭിച്ചീട്ടില്ല. മുന്‍ എംഎല്‍എ തോമസ് ഉണ്ണിയാടന് രണ്ട് കോടി ഏഴ് ലക്ഷം രൂപ ചെലവാക്കി നിര്‍മ്മിച്ച റോഡാണിത്. ഈ റോഡിന്റെ റീട്ടാറിംഗ് മാത്രമാണ് നടക്കാനുള്ളത്. ഉദ്ഘാടനം കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും നിര്‍മ്മാണം നടക്കാത്തതില്‍ ജനങ്ങള്‍ ശക്തമായ പ്രതിഷേധത്തിലാണ്. നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടു കോണ്‍ഗ്രസ് മൂര്‍ക്കനാട് മേഖല കമ്മിറ്റി വീണ്ടും സമരത്തിനൊരുങ്ങുകയാണ്. യോഗം ഡിസിസി സെക്രട്ടറി സതീഷ് വിമലന് ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പുള്ളി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി കെ.കെ. അബ്ദുള്ളകുട്ടി, ടി.എം. ധര്മ്മരാജന്, റപ്പായി കൊറോത്തുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.