ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസിനോടനുബന്ധിച്ച് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷവും അവാര്‍ഡ് ദാനവും നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. പ്രവാസി ബിസിനസുകാരന് സിന്‍സന്‍ ഫ്രാന്‍സീസ് തെക്കേത്തലക്ക് ലെജന്റ് ഓഫ് ദി ഇയര്‍ അവാര്‍ഡും രഞ്ചി ആന്റണി അക്കരക്കാരന്‍ സോഷ്യല്‍ അച്ചീവ്മെന്റ് അവാര്‍ഡും ചെയര്‍പേഴ്സണ്‍ സമ്മാനിച്ചു. കെ.എഫ്. റോബര്‍ട്ട്, അഷിത കെ. ആസാദ്, അഥീന തോട്ടാന്‍, അലീന ടോണി, ടി.എ. അമല്‍, ജിഫി കരീം എന്നിവരെ പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആര്. വിജയ ആദരിച്ചു.
നൂറോളം കുടുംബങ്ങള്‍ക്ക് നല്കുന്ന ഭക്ഷ്യകിറ്റുകളുടെ വിതരണം നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെനി എബിന് വെള്ളാനിക്കാരന്‍ നിര്‍വഹിച്ചു. സമ്മാനക്കൂപ്പണുകളുടെ നറുക്കെടുപ്പ് ഇന്നസെന്റ് സോണറ്റ് നിര്‍വഹിച്ചു. ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ താണിശേരിക്കാരന് അധ്യക്ഷത വഹിച്ചു. ക്രിസ്മസ് ആഘോഷ ജനറല്‍ കണ്‍വീനര്‍ ലൈജു വര്‍ഗീസ് നെയ്യന്, വനിത വിംഗ് കണ്‍വീനര്‍ വിനീത സെന്റില്‍, ഷാജന് ചക്കാലക്കല്‍, സ്രെകട്ടറി നിധീഷ് കാട്ടില്‍, ട്രഷറര്‍ ടി.ആര്. ബിബിന്‍ എന്നിവര്‍ സംസാരിച്ചു.