പൊടിശല്യം രൂക്ഷം; കരുവന്നൂര്‍ വാട്ടര്‍ അഥോറിറ്റിക്ക് മുമ്പില്‍ പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധസംഗമം നടത്തി
ഇരിങ്ങാലക്കുട: പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കരുവന്നൂര്‍ വാട്ടര്‍ അഥോറിറ്റിക്ക് മുമ്പില്‍ പ്രതിഷേധസംഗമം നടത്തി. വാട്ടര്‍ അഥോറിറ്റി പൈപ്പിടുന്നതിന് പൊളിച്ച റോഡിനോടുചേര്‍ന്ന് മണ്ണ് കൂട്ടിയിട്ടതുമൂലമുണ്ടായ രൂക്ഷമായ പൊടിശല്യം മാസങ്ങളായി സമീപവാസികള്‍ക്കും സ്കൂളിലേക്കുപോകുന്ന കുട്ടികള്‍ക്കും ബുദ്ധിമുട്ടാകുന്നു. മണ്‍കൂനകള്‍ മാറ്റുന്നതിനും റോഡ് പൊളിച്ച ഭാഗത്ത് താല്‍ക്കാലികമായി റോഡ് മെറ്റലിംഗ് നടത്തി പൊടിശല്യം ഇല്ലായ്മചെയ്യുന്നതിനും കെഎസ്ടിപി, പിഡബ്യുഡി, വാട്ടര്‍ അഥോറിറ്റികള്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ഉദ്യോഗസ്ഥര്‍ക്കെതിരെ മനുഷ്യാവകാശലംഘനത്തിന് നിയമനടപടികളുമായി മുന്നോട്ടു പൊകുമെന്നും യോഗം മുന്നറിയിപ്പുനല്‍കി. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ.സതീഷ് വിമലന് പ്രതിഷേധസംഗമം ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് പി.കെ. ഭാസി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോബി തെക്കൂടന്‍, സെക്രട്ടറിമാരായ കെ.സി. ജെയിംസ്, കെ.കെ. അബ്ദുള്ളക്കുട്ടി, ടി.എ. പോള്‍, പി.എ. ഷഹീര്‍, പി.ബി. സത്യന് ടി. ചന്ദ്രശേഖരന് എന്നിവര്‍ സംസാരിച്ചു.