ക്രൈസ്റ്റ് കോളജിലെ തവനിഷ് ധനസഹായം നല്കി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് സാമൂഹിക സേവന സംഘടനയായ തവനിഷ് ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇരിങ്ങാലക്കുടയിലെ വിദ്യാര്‍ഥിക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിന്റെ ഭാഗമായി ധനസഹായം നല്കി. തവനിഷ് സമാഹരിച്ചതുക ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രിന്‍സിപ്പല്‍ എം.കെ. മുരളിക്ക് കൈമാറി. കായിക വിഭാഗം അധ്യാപകന് ശ്രീ ലാല്്, തവനിഷ് സ്റ്റാഫ് കോ ഓര്‍ഡിനേറ്റര്‍മാരായ അസിസ്റ്റന്റ് പ്രഫ. വി.ബി. പ്രിയ, മുവിഷ് മുരളി സ്റ്റുഡന്റ് സെക്രട്ടറി സജില്‍, പ്രസിഡന്റ് ആരോണ്‍, ട്രഷറര്‍ അക്ഷര, അതുല്‍ അമിഷ എന്നിവരും പങ്കെടുത്തു.