മുരിയാട് പഞ്ചായത്തില്‍ പാടശേഖരങ്ങള്‍ക്ക് സ്പ്രേയര്‍ വിതരണം ചെയ്തു
മുരിയാട്: മുരിയാട് പഞ്ചായത്തില്‍ പാടശേഖരങ്ങള്‍ക്ക് കുറ്റിപമ്പ് (സ്പ്രേയര്‍) വിതരണം ചെയ്തു. മുരിയാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി വിതരണോദ്ഘാടനം നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സരിത സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, വാര്‍ഡ് മെമ്പര്‍മാരായ സുനില്‍ കുമാര്‍, ശ്രീജിത്ത് പട്ടത്ത്, വൃന്ദകുമാരി എന്നിവര്‍ സംസാരിച്ചു.