ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ബൈനറി അക്രഡിറ്റേഷന്‍സ്: പ്രക്രിയയും രീതിയും എന്ന വിഷയത്തില്‍ വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ഐക്യുഎസിയും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലുമായി സഹകരിച്ച് വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. മഹാരാഷ്ട്രയിലെ ഐസിഎസ് കോളജിലെ ഐക്യുഎസി കോ ഓര്‍ഡിനേറ്ററും, ജിവശാസ്ത്ര വിഭാഗം തലവനുമായ ഡോ. അയൂബ് മഹ്ബൂബ് ഷെയ്ഖ് മുഖ്യ പ്രഭാഷണം നടത്തി. വിവിധ സെക്ഷനുകളിലായി സംഘടിപ്പിച്ച വര്‍ക്ക് ഷോപ്പില്‍ ഡോ. അമേലിയ ആന്റണി, ഡോ. കെ.ജി. ഷിന്റോ എന്നിവര്‍ സംസാരിച്ചു.