ആള് കേരളാ അലേങ്ങാടന്‍സ് ഓള് കേരളാ ഹോക്കി ടൂര്‍ണമെന്റ്; ക്രൈസ്റ്റ് ചാമ്പ്യന്മാരായി

ആള് കേരളാ അലേങ്ങാടന്‍സ് ഓള് കേരളാ ഹോക്കി ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായ ക്രൈസ്റ്റ് കോളജ് ടീം.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് സ്പോര്‍ട്സ് ഫെസ്റ്റിന്റെ ഭാഗമായി നടത്തപ്പെട്ട ഇന്റര്‍ കോളജിയേറ്റ് ഹോക്കി ടൂര്‍ണമെന്റില്‍ പാലക്കാട് വിക്ടോറിയ കോളജിനെ പരാജയപ്പെടുത്തി ക്രൈസ്റ്റ് കോളജ് ചാമ്പ്യന്മാരായി. സെമി ഫൈനല്‍ മത്സരത്തില്‍ ക്രൈസ്റ്റ് യൂസി കോളജ് ആലുവയെയും, വിക്ടോറിയ എസ്എന്‍ കോളജ് കൊല്ലത്തേയും പരാജയപ്പെടുത്തിയിരുന്നു. കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളീ ആന്‍ഡ്രൂസ് എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.