സെന്റ് ജോസഫ്സ് കോളജില്‍ വനിതാദിനം ആചരിച്ചു

സെന്റ് ജോസഫ്സ് കോളജ് എന്‍എസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷം ലയണ്‍സ് ക്ലബ് ഏരിയാ ചെയര്‍പേഴ്സണും മുന്‍ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ഷീല ജോസ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് എന്‍എസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു. ലയണ്‍സ് ക്ലബ് ഓഫ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന്റെ സഹകരണത്തോടെയാണ് സ്നേഹിത 2025 എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. ലയണ്‍സ് ക്ലബ് ഏരിയാ ചെയര്‍പേഴ്സണും മുന്‍ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ഷീല ജോസ് ഉദ്ഘാടനം ചെയ്തു. ദര്‍ശന കൗണ്‍സിലിംഗ് സെന്റര്‍ ഡയറക്ടര്‍ സിസ്റ്റര്‍ ഏഞ്ചലിന് അധ്യക്ഷത വഹിച്ച യോഗത്തില്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വീണ സാനി സ്വാഗതവും കുമാരി ലിയ ഷാജു നന്ദിയും പറഞ്ഞു. ലയണ്‍സ് സോണ്‍ ചെയര്മാന് അഡ്വ. ജോണ്‍ നിധിന് തോമസ്, ഡി. മഞ്ചു എന്നിവര്‍ സംസാരിച്ചു. സ്ത്രീശാക്തീകരണം 2025 ല്‍ എന്ന വിഷയത്തെ കുറിച്ച് അസി. പ്രഫസര്‍ അഞ്ജു ആന്റണി സംസാരിച്ചു. എന്‍എസ്എസ് മുന്‍ പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. സിനി വര്‍ഗീസ്, അമൃത തോമസ്, സി.എ. ബീന, എം.എസ്. സുമിന, അഞ്ജു ആന്റണി, ഡോ. ജിജി പൗലോസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.