ദേശീയ അവാര്‍ഡ് ജേതാവ് സിനിമാതാരം സലിംകുമാറിന് ഇന്നസെന്റ് പുരസ്കാരം സമ്മാനിച്ചു

ഇന്നസെന്റ് സ്മൃതി സംഗമം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കലാലോകത്തിന് നല്കിയ മികച്ച സംഭാവനകളെ മുന്‍നിര്‍ത്തി, കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി സിനിമ മേഖലയില്‍ സജീവസാന്നിധ്യവുമായ, ദേശീയ അവാര്‍ഡ് ജേതാവുമായ സലിംകുമാറിന് സമഗ്ര സംഭാവനക്കുള്ള രണ്ടാമത് ഇന്നസെന്റ് പുരസ്കാരം നല്കി ആദരിച്ചു. ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട സംഘടിപ്പിച്ച ചടങ്ങില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പൊന്നാട അണിയിച്ചു. സ്മൃതി സംഗമ സമ്മേളനം മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു.
ലയണ്‍സ് ക്ലബ്ബ് ഡിസിട്രിക്ട് കോര്‍ഡിനേറ്റര്‍ ജോണ്സന് കോലങ്കണ്ണി, ചാലക്കുടി നഗരസഭ കൗണ്‍സിലര്‍ വി.ജെ ജോജി എന്നിവരെ യോഗത്തില്‍ ആദരിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അനുസ്മരണ പ്രഭാഷണം നടത്തി.
സലിംകുമാര്‍, ഇടവേള ബാബു, കലാഭവന്‍ ജോഷി, ഇന്നസെന്റ് സോണറ്റ്, നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, നഗരസഭ പ്രതിപക്ഷനേതാവ് അഡ്വ. കെ.ആര് വിജയ, ജോണ്സന് കോലങ്കണ്ണി, ചാലക്കുടി നഗരസഭ കൗണ്‍സിലര്‍ വി.ജെ ജോജി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെനി എബിന് വെളളാനിക്കാരന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ ഷാജന് ചക്കാലക്കല്‍ സ്വാഗതവും, ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ താണിശ്ശേരിക്കാരന്‍ നന്ദിയും പറഞ്ഞു.