ഇരിങ്ങാലക്കുട രൂപത മാതൃവേദി കായിക മത്സരം; തുറവന്‍കുന്ന് സെന്റ് ജോസഫ് ഇടവക ജേതാക്കള്‍

ഇരിങ്ങാലക്കുട രൂപത മാതൃവേദിയുടെ നേതൃത്വത്തില്‍ മാതൃവേദിയിലെ അംഗങ്ങള്‍ക്ക് വേണ്ടി നടത്തിയ കായിക മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ തുറവന്‍കുന്ന് സെന്റ് ജോസഫ് ഇടവക ടീം.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപത മാതൃവേദിയുടെ നേതൃത്വത്തില്‍ മാതൃവേദിയിലെ അംഗങ്ങള്‍ക്ക് വേണ്ടി നടത്തിയ കായിക മത്സരങ്ങളില്‍ തുറവന്‍കുന്ന് സെന്റ് ജോസഫ് ചര്‍ച്ച് ഒന്നാം സ്ഥാനവും കാറളം ഹോളി ട്രിനിറ്റി ചര്‍ച്ച് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഇരിങ്ങാലക്കുട രൂപതയിലെ ഇരിങ്ങാലക്കുട, കല്‍പ്പറമ്പ്, എടത്തിരുത്തി, പറപ്പൂക്കര എന്നീ നാല് ഫൊറോനകളിലെ 52 പള്ളികളിലെ മാതൃവേദി അംഗങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഫൊറോനകളില്‍ ഇരിങ്ങാലക്കുട കത്തീഡ്രല്‍ ഫൊറോന ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കല്‍പ്പറമ്പ് ബിവിഎം സ്കൂളില്‍ വച്ചാണ് മത്സരങ്ങള്‍ നടന്നത്. ഫൊറോന പള്ളി വികാരി ഫാ. ജോസ് മഞ്ഞളി മത്സരം ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ഫാ. ജോഷി പാലിയേക്കര എന്നിവര്‍ സമ്മാന ദാനം നിര്‍വഹിച്ചു. രൂപതാ ഡയറക്ടര്‍ റവ.ഡോ. ആന്റോ കരിപ്പായി, ഫാ. ജെറില്‍ മാളിയേക്കല്‍, സിനി ഡേവിസ്, സെലിന് ജെയ്സണ്‍, സിനി ജോബി, മിനി ജോണ്സണ്, ഷെര്‍ലി തോമസ്, മേരി മത്തായി, ജയ ജോസഫ്, റീന നെല്‍സണ്‍, റിച്ചാര്‍ഡ് മാസ്റ്റര്‍ എന്നിവര്‍ മത്സരത്തിന് നേതൃത്വം നല്കി.