കൃഷിയാണ് ലഹരി- ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചെണ്ടുമല്ലി തൈകളും പച്ചക്കറി തൈകളും നട്ടു

കൃഷിയാണ് ലഹരി എന്ന ആശയവുമായി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചെണ്ടുമല്ലി തൈകളും പച്ചക്കറി തൈകളും നടുവാനായി കൈമാറുന്നു.
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രി സ്റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് കൃഷിയാണ് ലഹരി എന്ന ആശയം ഉള്‍കൊണ്ട് ആശുപത്രിയിലെ വിവിധ ബ്രിഗേഡ്കളുടെ ആഭിമുഖ്യത്തില്‍ ചെണ്ടുമല്ലി തൈ നടീലും മറ്റ് പച്ചക്കറി തൈകളും നടീലും ആശുപത്രി അങ്കണത്തില്‍ സംഘടിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ് ഉദ്ഘാടനം ചെയ്തു. ഡോ. അരുണ്‍ കെ. ഐപ്പ്, വി.പി. പ്രഭ ( സെക്രട്ടറി ആന്‍ഡ് ട്രഷറര്‍), പി. ഉമാദേവി (നഴ്സിംഗ് സൂപ്രണ്ട്), കെ.ടി. പ്രീതി (സീനിയര്‍ നഴ്സിംഗ് ഓഫീസര്‍), എന്‍.ഓ. ആനി. (സീനിയര്‍ നഴ്സിംഗ് ഓഫീസര്‍) എന്നിവര്‍ സംസാരിച്ചു. ജീവനക്കാര്‍ക്ക് ചെണ്ടുമല്ലി തൈകള്‍ വിതരണം ചെയ്തു.