മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റും- മന്ത്രി ഡോ. ആര്. ബിന്ദു
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് ഭിന്നശേഷി കലോത്സവം- ചാഞ്ചക്കം ചിഞ്ചക്കം മേളംവന്നേ ഉന്നത വിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇന്ത്യയിലെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് ഭിന്നശേഷി കലോത്സവം- ചാഞ്ചക്കം ചിഞ്ചക്കം മേളംവന്നേ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് അധ്യക്ഷത വഹിച്ചു. ബാല സാഹിത്യകാരന് സിപ്പി പള്ളിപ്പുറം മുഖ്യാതിഥിയായി. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കുറ്റിപ്പറമ്പില്‍, സ്ഥിരം സമിതി അധ്യക്ഷരായ സുരേഷ് അമ്മനത്ത്, പ്രസന്ന അനില്‍കുമാര്‍, അസ്മാബി ലത്തീഫ്, മുന്‍ പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഖാദര്‍ പട്ടേപ്പാടം, വനിത- ശിശു വികസന ഓഫീസര്‍ കെ. ബബിത എന്നിവര്‍ പങ്കെടുത്തു.

ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി