മുരിയാട് യൂത്ത് കോണ്‍ഗ്രസ് ബിരിയാണി ചലഞ്ച് നടത്തി

മുരിയാട്: യൂത്ത് കോണ്‍ഗ്രസ് നിര്‍ധനരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്കാന് ബിരിയാണി ചലഞ്ച് നടത്തി. ബിരിയാണി വിതരണോദ്ഘാടനം സംസ്ഥാന സെക്രട്ടറി ശോഭ സുബിന് ബ്ലോക്ക് ജനറല്‍ സെക്രട്ടറി എം.എന്‍. രമേശിനു നല്കി ഉദ്ഘാടനം ചെയ്തു. 3500 ഓളം ബിരിയാണിയാണു വിതരണം ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജസ്റ്റിന് ജോര്‍ജ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഒ.ജെ. ജെനീഷ്, ജില്ലാ ജനറല്‍ സെക്രട്ടറി അസറുദ്ദീന്, നിയോജകമണ്ഡലം പ്രസിഡന്റ് വിബിന് വെള്ളയത്ത്, മഹിളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് രഞ്ജിനി ടീച്ചര്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് തോമസ് തൊകലത്ത് എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് ഭാരവാഹികളായ തോമസ് തത്തംപ്പിള്ളി, ശ്രീജിത്ത് പട്ടത്ത്, മഹിള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മോളി ജേക്കബ് എന്നിവര്‍ സന്നിഹിതരായി.