ജനകീയാസൂത്രണത്തിന്റെ ഓര്മ പുതുക്കി മുരിയാട് ഗ്രാമപഞ്ചായത്ത്
മുരിയാട്: ജനകീയ ആസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുന്‍കാല ജനപ്രതിനിധികളെ ആദരിച്ച് ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികള്‍ക്കു മുരിയാട് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജനകീയ ആസൂത്രണത്തിനു തുടക്കം കുറിച്ച ഭരണസമിതിയുടെ അധ്യക്ഷ തങ്കമണി വാസു നിലവിളക്ക് കൊളുത്തി നിര്‍വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റുമാരായ തങ്കമണി വാസു, പി.കെ. ബാലകൃഷ്ണന്, ലത ചന്ദ്രന്, എം.ബി. രാഘവന് മാസ്റ്റര്‍, സരള വിക്രമന്, സരിത സുരേഷ് എന്നിവരെയും ജനകീയാസൂത്രണത്തില്‍ തുടക്കം കുറിച്ച ഭരണ സമിതിയിലെ അംഗങ്ങളായ ടി.എം. മോഹനന്, എന്‍.എല്‍. ജോണ്സണ്, ശകുന്തള നാരായണന്‍കുട്ടി, എ.എം. ജോണ്സണ്, മുരളീ ദത്തന് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പരിപാടികളാണ് പഞ്ചായത്ത് ഇതിനകം ആസൂത്രണം ചെയ്തിട്ടുള്ളത്. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.പി. പ്രശാന്ത്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് രതി ഗോപി, ഭരണസമിതി അംഗം തോമസ് തൊകലത്ത്, ശ്രീജിത്ത് പട്ടത്ത്, നിജി വത്സന്, നിഖിത അനൂപ്, സേവ്യര്‍ ആളൂക്കാരന്‍, മനീഷ മനീഷ്, മണി സജയന് എന്നിവര്‍ പങ്കെടുത്തു