സിപിഎം 300 കോടി കൊള്ളയ്ക്കെതിരെ ബിജെപി സഹകാരി ജാഗ്രത സമരം നടത്തി

വേളൂക്കര: സിപിഎം നടത്തിയ 300 കോടി കൊള്ളയ്ക്കെതിരെ പഞ്ചായത്ത് കേന്ദ്രീകരിച്ചു സഹകരണ ബാങ്കുകള്‍ക്കു മുമ്പില്‍ ബിജെപി സമരം നടത്തി. വേളൂക്കര പഞ്ചായത്തിലെ അവിട്ടത്തൂര്‍ സഹകരണ ബാങ്കിനു മുമ്പില്‍ സംഘടിപ്പിച്ച സമരം യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്യാം മാടത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു. സഹകരണ പ്രസ്ഥാനങ്ങള്‍ പൊതുജനത്തിന്റെ സ്ഥിരം സമ്പത്തിനും ഭീഷണിയാകരുതെന്നും അത്തരത്തിലുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ ശ്യാം രാജ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി മനോജ് പോളശേരി, വൈസ് പ്രസിഡന്റ് രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.