ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയുടെ ആഭിമുഖ്യത്തില്‍ ആധാര്‍ മേള സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഭാരതീയ തപാല്‍ വകുപ്പിന്റെയും ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ എസ്എന്‍ ഹാളില്‍ ആധാര്‍ മേള സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയഗിരി ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട പോസ്റ്റോഫീസ് സൂപ്രണ്ട് കെ. ഹരിദാസ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് പി.ടി. ജോര്‍ജ്, ഇരിങ്ങാലക്കുട സബ് ഡിവിഷന് അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോസ്റ്റോഫീസ് പി.കെ. സിനി എന്നിവര്‍ പ്രസംഗിച്ചു.