വേളൂക്കര പഞ്ചായത്താഫീസിനു മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ
കൊറ്റനെല്ലൂര്‍: ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റിന്റെ അലംഭാവം കൊണ്ട് ഉണ്ടായ ഭരണസ്തംഭനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പഞ്ചായത്തിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. പഞ്ചായത്തില്‍ കൃത്യമായി എത്താതെയും ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാതെയും നടക്കുന്ന പ്രസിഡന്റ് ജനങ്ങള്‍ക്ക് ഭാരമാണ്. പകര്‍ച്ചവ്യാധി വ്യാപനത്തിലും വാര്‍ഷിക പദ്ധതി നടത്തിപ്പിലും ഗുരുതരമായ വീഴ്ചയാണ് പ്രസിഡന്റിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. സാമ്പത്തിക വര്‍ഷം പകുതി പിന്നിട്ടിട്ടും പദ്ധതികള്‍ എങ്ങുമെത്തിയിട്ടില്ല. കൃത്യമായി ഭരണസമിതി യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നതിനോ ഭരണനിര്‍വഹണത്തിന് നേതൃത്വം നല്കാതെയുള്ള പ്രസിഡന്റിന്റെ നയം പഞ്ചായത്തില്‍ ഭരണസ്തംഭനം ഉണ്ടാക്കിയിരിക്കുകയാണ്. ആയതിനാല്‍ പ്രസിഡന്റ് രാജിവക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വേളൂക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. ധര്‍ണ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാറ്റോ കുരിയന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജെന്‍സി ബിജു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബ നാരായണന്, മെമ്പര്‍മാരായ ബിബിന്‍ ബാബു, വിന്‍സന്റ് കാനംകുടം, പി.വി. മാത്യു, യൂസഫ് കൊടകരപറമ്പില്‍, പുഷ്പം ജോയ്, സ്വപ്ന സെബാസ്റ്റ്യന്‍, ബ്ലോക്ക് മെമ്പര്‍ അഡ്വ. ശശികുമാര്‍ ഇടപ്പുഴ, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ജി. ശശിധരന് എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് ഭാരവാഹികളായ ജോണി കാച്ചപ്പിള്ളി, ആമിന അബ്ദുള്‍ഖാദര്‍, മണ്ഡലം ഭാരവാഹികളായ ലാലു വട്ടപറമ്പില്‍, രാജന് ചെമ്പകശേരി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോണ്‍ കോക്കാട്ട് മുതലായവര്‍ ധര്‍ണക്ക് നേതൃത്വം നലകി.