33 ാമത് ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ കലോത്സവം; ഓവറോള്‍ കിരീടം നേടി എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂള്‍
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഉപജില്ല കലോത്സവത്തില്‍ ആതിഥേയരായ എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂള്‍ ജേതാക്കളായി. ആദ്യമായിട്ടാണ് എച്ച്ഡിപി ഓവറോള്‍ കിരീടം നേടുന്നത്. 449 പോയിന്റ് നേടിയാണ് എച്ച്ഡിപി ഓവറോള്‍ കിരീടത്തിനുള്ള അര്‍ഹത നേടിയത്. രണ്ടാം സ്ഥാനം 433 പോയിന്റ് നേടിയ നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനാണ്. ആനന്ദപുരം ശ്രീകൃഷ്ണ സ്കൂള്‍ ആണ് മൂന്നാം സ്ഥാനത്ത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എച്ച്ഡിപിഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (245 പോയിന്റ്) ഒന്നാം സ്ഥാനവും നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (199 പോയിന്റ്) രണ്ടാം സ്ഥാനവും എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (152 പോയിന്റ്) മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (168 പോയിന്റ്), എല്‍എഫ് സിജിഎച്ച്എസ് സ്കൂള്‍ (168 പോയിന്റ്) എന്നിവര്‍ ഒന്നാം സ്ഥാനവും എച്ച്ഡിപിഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എടതിരിഞ്ഞി (148 പോയിന്റ്) രണ്ടാം സ്ഥാനവും ഡോണ്‍ബോസ്കോ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (111 പോയിന്റ്) മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗത്തില്‍ സെന്റ് ജോസഫ് ഹൈസ്കൂള്‍ കരുവന്നൂര്‍ (72 പോയിന്റ്) ഒന്നാം സ്ഥാനവും എല്എഫ്സിഎച്ച് (67 പോയിന്റ്) രണ്ടാം സ്ഥാനവും ഡോണ്‍ബോസ്കോ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവര്‍ 66 പോയിന്റ് നേടി മൂന്നാം സ്ഥാനവും നേടി. എല്‍പി വിഭാഗത്തില്‍ ഡോണ്‍ബോസ്കോ ഇഎംഎല്‍പിഎസ് (59 പോയിന്റ്) ഒന്നാം സ്ഥാനവും എല്എഫ്സിഎല്പിഎസ് (58 പോയിന്റ്) രണ്ടാം സ്ഥാനവും ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആനന്ദപുരം (57 പോയിന്റ്) മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് എന്നിവര്‍ മുഖ്യാതിഥികളായി. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലത ചന്ദ്രന്, പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന്, പടിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.വി. സുകുമാരന്‍, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് ഡിവിഷന് മെമ്പര്‍ സുധ ദിലീപ്, പടിയൂര്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിജി രതീഷ്, വാര്‍ഡ് മെമ്പര്‍ ഷാലി ദിലീപന്, ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡോ. എം.സി. നിഷ, സ്കൂള്‍ മാനേജര്‍ ഭരതന് കണ്ടേങ്കാട്ടില്‍, സ്കൂള്‍ എംപിടിഎ പ്രസിഡന്റ് ലതിക ഉല്ലാസ്, സ്കൂള്‍ ചെയര്മാന് മാസ്റ്റര്‍ ഇ.എം. മനു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി.ആര്. അനൂപ് റിസള്‍ട്ട് പ്രഖ്യാപനം നടത്തി. വികസന സമിതി കണ്‍വീനര്‍ പി.ജി. ഉല്ലാസ് സ്വാഗതവും സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ സ്വപ്ന ഉദയപ്രകാശ് നന്ദിയും പറഞ്ഞു.