ഇരിങ്ങാലക്കുടയില്‍ ലയണ്‍സ് ക്ലബ് ആരംഭിച്ചു

ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഹരീഷ് പോള്‍, സെക്രട്ടറി ഡയസ് ജോണി.
ഇരിങ്ങാലക്കുട: പുതിയതായി പ്രവര്‍ത്തനമാരംഭിച്ച ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനവും സ്ഥാനാരോഹണവും ക്ലബ്ബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടോണി ഇനോക്കാരന്‍ നിര്‍വഹിച്ചു. വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജെയിംസ് വളപ്പില, സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജയകൃഷ്ണന്, ഡിസ്ട്രിക്ട് ലയണ്‍ ലേഡി പ്രസിഡന്റ് റോണി പോള്‍ മാവേലി എന്നിവര്‍ പങ്കെടുത്തു. ക്ലബ്ബിന്റെ ആദ്യ പ്രസിഡന്റായി ഹരീഷ് പോള്‍ കോലങ്കണ്ണിയും സെക്രട്ടറിയായി ഡയസ് ജോണി കാരാത്രക്കാരനും ട്രഷററായി ടിനോ ജോസും സ്ഥാനമേറ്റു.