ഇരിങ്ങാലക്കുട രൂപതയില്‍ വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഓശാന തിരുകര്‍മങ്ങളുടെ ഭാഗമായി വിതരണം ചെയ്യുന്ന കുരുത്തോലകള്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ വെഞ്ചിരിക്കുന്നു. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ സമീപം.
ഇരിങ്ങാലക്കുട: രൂപതയില്‍ വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ചു. ഓശാന തിരുനാള്‍ ദിനമായ ഇന്നലെ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന തിരുകര്‍മങ്ങള്‍ക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഹാലിറ്റ് തുലാപറമ്പന്‍, ഫാ. ഗ്ലിഡിന്‍ പഞ്ഞിക്കാരന്‍, ഫാ. ജോസഫ് പയ്യപ്പിള്ളി, സെക്രട്ടറി ഫാ. അനൂപ് പാട്ടത്തില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
