സംസ്ഥാനത്ത് (Oct 8)5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് (Oct 8)5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസര്‍ഗോഡ് 236, കോട്ടയം 231, വയനാട് 131, ഇടുക്കി 121 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശി പീരുമുഹമ്മദ് (60), തിരുവനന്തപുരം സ്വദേശി വിജയകുമാരന്‍ നായര്‍ (72), വള്ളംവെട്ടികോണം സ്വദേശി രാജു (45), പ്ലാവിലക്കോണം സ്വദേശിനി ശ്രീകുമാരി (58), മരിയപുരം സ്വദേശി മോഹനന് (61), വിഴിഞ്ഞം സ്വദേശി രാജേഷ് (36), ശാന്തിവിള സ്വദേശി വിജയന് (58), നളന്ദനട സ്വദേശി രാജേന്ദ്രന് (68), പാളയം സ്വദേശിനി സാവിത്രി (60), കൊല്ലം ഇരവിപുരം സ്വദേശി ശിവശങ്കരന് (74), മരുതാടി സ്വദേശി ശശി (84), കൊട്ടാരക്കര സ്വദേശി സോമന് (65), കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി നളിനാക്ഷന് (78), തിരുവമ്പാടി സ്വദേശിനി സുശീല (46), പാലിശേരി സ്വദേശി അശോകന് (58), നരിക്കുന്നി സ്വദേശി അബ്ദുള്‍ ഗഫൂര്‍ (49), ഏലത്തൂര്‍ സ്വദേശി ബാലകൃഷ്ണന് (82), അത്തോളി സ്വദേശിനി ഷീജ (49), വടകര സ്വദേശി മൂസ (65), ഒളവണ്ണ സ്വദേശി ചന്ദ്രമോഹന് (69), മൊയിലോത്തറ സ്വദേശി ഗോപാലന് (75), കൊടിയത്തൂര്‍ സ്വദേശിനി സൈനബ (68), കാസര്‍ഗോഡ് ഉപ്പള സ്വദേശിനി റുഖിയാബി (86), ഉദുമ സ്വദേശി കൃഷ്ണന് (84) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 930 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 195 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4616 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 502 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
തൃശൂർ ജില്ലയിൽ 385 പേർക്ക് കൂടി കോവിഡ്
തൃശൂർ ജില്ലയിലെ 385 പേർക്ക് കൂടി വ്യാഴാഴ്ച (ഒക്ടോബർ 8) കോവിഡ്-19 സ്ഥിരീകരിച്ചു. 460 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8340 ആണ്. തൃശൂർ സ്വദേശികളായ 137 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19155 ആണ്. അസുഖബാധിതരായ 10659 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.വ്യാഴാഴ്ച ജില്ലയിൽ സമ്പർക്കം വഴി 381 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 5 കേസുകളുടെ ഉറവിടം അറിയില്ല. ജില്ലയിൽ 2 സമ്പർക്ക ക്ലസ്റ്ററുകൾ വഴി വ്യാഴാഴ്ച കോവിഡ് റിപ്പോർട്ട് ചെയ്തു. ക്ലസ്റ്ററുകൾ: കണ്ടശ്ശാംകടവ് മാർക്കറ്റ് ക്ലസ്റ്റർ-1, മലങ്കര ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യപ്രവർത്തകർ)-1മറ്റ് സമ്പർക്ക കേസുകൾ 366. കൂടാതെ 4 ആരോഗ്യ പ്രവർത്തകർക്കും 4 ഫ്രൻറ് ലൈൻ വർക്കർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 4 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.രോഗികളിൽ 60 വയസ്സിന് മുകളിൽ 13 പുരുഷൻമാരും 26 സ്ത്രീകളും 10 വയസ്സിന് താഴെ 12 ആൺകുട്ടികളും 20 പെൺകുട്ടികളും ഉൾപ്പെടുന്നു.കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടിസികളിലും പ്രവേശിപ്പിച്ചവർ:ഗവ. മെഡിക്കൽ കോളേജ് തൃശൂർ – 354, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്- 41, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്-44, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ് -71, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് – 61, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി- 217, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-92, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ- 173, സി.എഫ്.എൽ.ടി.സി കൊരട്ടി – 38, പി . സി. തോമസ് ഹോസ്റ്റൽ തൃശൂർ – 307, സി.എഫ്.എൽ.ടി.സി നാട്ടിക -577, പി.എസ്.എം. ഡെന്റൽ കോളേജ് അക്കികാവ് -133, എം. എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ -72, ജി.എച്ച് തൃശൂർ -32, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -52, ചാവക്കാട് താലൂക്ക് ആശുപത്രി -37, ചാലക്കുടി താലൂക്ക് ആശുപത്രി -16, കുന്നംകുളം താലൂക്ക് ആശുപത്രി -25, ജി.എച്ച് . ഇരിങ്ങാലക്കുട -15, ഡി .എച്ച്. വടക്കാഞ്ചേരി -4, അമല ആശുപത്രി-71, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -95, മദർ ആശുപത്രി – 18, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ -4, ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -1, രാജാ ആശുപത്രി ചാവക്കാട് – 1, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -19, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 2, റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 4, സെന്റ് ആന്റണിസ് പഴുവിൽ – 6, അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്- 6, യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 12, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ -12. 5343 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു.999 പേർ വ്യാഴാഴ്ച പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 296 പേർ ആശുപത്രിയിലും 703 പേർ വീടുകളിലുമാണ്. വ്യാഴാഴ്ച 1758 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 2662 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 182255 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
വ്യാഴാഴ്ച 485 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 87498 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 81 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. വ്യാഴാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 540 പേരെ ആകെ സ്ക്രീനിംഗ് ചെയ്തിട്ടുണ്ട്.