കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ് ഓണാഘോഷം

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ് ഓണാഘോഷ ഘോഷയാത്ര കത്തിഡ്രല്‍ വികാരി റവ.ഡോ ലാസര്‍ കുറ്റിക്കാടന്‍ ഓണാഘോഷ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ വര്‍ക്കി തെക്കേത്തലക്ക് ഫ്ലാഗ് കൈമാറി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ് ഓണാഘോഷ ഘോഷയാത്ര കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഓണാഘോഷ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ വര്‍ക്കി തെക്കേത്തലക്ക് ഫ്ലാഗ് കൈമാറി ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് സാബു കൂനന്‍ അധ്യക്ഷത വഹിച്ചു. കത്തീഡ്രല്‍ ട്രസ്റ്റി പി.ടി. ജോര്‍ജ്, കേന്ദ്ര സമിതി പ്രസിഡന്റ് ജോബി അക്കരക്കാരന്‍, കത്തോലിക്ക കോണ്‍ഗ്രസ് സെക്രട്ടറി റോബി കാളിയങ്കര, ട്രഷറര്‍ ഡേവിസ് ചക്കാലക്കല്‍, ജോ.സെക്രട്ടറി വര്‍ഗീസ് ജോണ്‍ വൈസ് പ്രസിഡന്റുമാരായ ഷാജു കണ്ടംകുളത്തി, ബീന രാജേഷ്, രൂപത കൗണ്‍സിലര്‍മാരായ ടെല്‍സണ്‍ കോട്ടോളി, മിനി കാളിയങ്കര, ജോ. കണ്‍വീനര്‍മാരായ ജയ ജോസഫ്, ജോഷി എടത്തിരുത്തിക്കാരന്‍, മാവേലി ബാബു ആന്റണി എന്നിവര്‍ പ്രസംഗിച്ചു.