ദേശീയ വൈല്‍ഡ് ലൈഫ് വീക്കിന്റെ ഭാഗമായി ക്ലൈമറ്റ് ആന്‍ഡ് ക്രിറ്റേഴ്സ്- ഇന്റര്‍സ്കൂള്‍ പവര്‍പോയിന്റ് പ്രസന്റേഷന് മത്സരം സംഘടിപ്പിച്ചു

ദേശീയ വൈല്‍ഡ് ലൈഫ് വീക്കിന്റെ ഭാഗമായി ക്ലൈമറ്റ് ആന്‍ഡ് ക്രിറ്റേഴ്സ്- ഇന്റര്‍സ്കൂള്‍ പവര്‍പോയിന്റ് പ്രസന്റേഷന് മത്സരത്തില്‍ പങ്കെടുത്തവര്‍.
ഇരിങ്ങാലക്കുട: വിദ്യാര്‍ഥികളില്‍ വന്യജീവി സംരക്ഷണബോധവും കാലാവസ്ഥാ ബോധവും വളര്‍ത്തുകയെന്ന ഉദ്ദേശത്തോടെ, ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ ജന്തുശാസ്ത്ര വിഭാഗവും വൈല്‍ഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയും സംയുക്തമായി ഇന്റര്‍ സ്കൂള്‍ പവര്‍പോയിന്റ് പ്രസന്റേഷന് മത്സരം സംഘടിപ്പിച്ചു. വിജയികളായ ടീമുകള്‍ക്ക് കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ഫ്ലവററ്റ് സമ്മാനദാനം നടത്തി. വൈല്‍ഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ മറൈന്‍ വിഭാഗം ഹെഡ് ഡോ. സാജന് ജോണ്‍, ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ടി.വി. ബിനു എന്നിവര്‍ പങ്കെടുത്ത പരിപാടിയില്‍ സുവോളജി വിഭാഗം മേധാവി ഡോ. ജി. വിദ്യ സ്വാഗതമാശംസിച്ചു. മത്സരത്തില്‍ കൊടുങ്ങല്ലൂര്‍ ഭാരതീയ വിദ്യാഭവന് സ്കൂളിലെ പി.ആര്. അഭിറാം, ആര്. വൈഷ്ണവ് എന്നിവര്‍ ഒന്നാം സ്ഥാനവും, വി.എസ്. അനാമിക, ഗായത്രി സംഗീത് എന്നിവര്‍ രണ്ടാം സ്ഥാനവും, ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളിലെ ജെസ്ലറ്റ് ജോബി, മിഷേല്‍ ഡോറിസ് ജോയല്‍ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.