എമര്‍ജന്‍സി വാഹനങ്ങളുടെ ഫ്ലാഗ് ഓഫും ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റുകളുടെ വിതരണോദ്ഘാടനവും നടത്തി
ഇരിങ്ങാലക്കുട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് ഒരുക്കിയ കോവിഡ് എമര്‍ജന്‍സി വാഹനത്തിന്റെ ഫ്ളാഗ് ഓഫും ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റുകളുടെ വിതരണോദ്ഘാടനവും നടത്തി. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി പ്രഫ. ആര്. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള കാട്ടൂര്‍, കാറളം, മുരിയാട്, പറപ്പൂക്കര എന്നീ ഗ്രാമപഞ്ചായത്തുകളിലെ കോവിഡ് ചികില്‍സാ ആവശ്യങ്ങള്‍ക്കാണു കോവിഡ് എമര്‍ജന്‍സി വാഹനങ്ങളും ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റുകളും ലഭ്യമാക്കിയിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനിത മനോജ്, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കിഷോര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കാര്‍ത്തിക, ഡിവിഷന് മെമ്പര്‍മാരായ റീന, ഫ്രാന്‍സിസ്, അമിത മനോജ്, കവിത സുനില്‍, മിനി വരിക്കാശേരി, ബിബിന്‍ വിനോദന്‍, ആര്.എസ്. രമേശന്, ബഷീര്‍, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനന് വലിയാട്ടില്‍, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ബിഡിഒ സി. ശ്രീചിത്ത് എന്നിവര്‍ പ്രസംഗിച്ചു.