കള്ളു വ്യവസായം സംരക്ഷിക്കാര്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുക: എഐടിയുസി
ഇരിങ്ങാലക്കുട: കേരളത്തിലെ പരമ്പരാഗത തൊഴില്‍ വ്യവസായമായ കള്ള് വ്യവസായത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട റെയ്ഞ്ച് മദ്യ വ്യവസായ തൊഴിലാളി യൂണിയന് എഐടിയുസിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട എക്സൈസ് റെയ്ഞ്ച് ഓഫീസിനു മുന്നില്‍ ധര്‍ണ സമരം നടത്തി. സമരം എഐടിയുസി ജില്ലാ ജോയിന്റ് സെക്രട്ടറി ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. മദ്യവ്യവസായ തൊഴിലാളി യൂണിയന് എഐടിയുസി ജില്ലാ കണ്‍വീനര്‍ കെ.എസ്. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, എഐടിയുസി മണ്ഡലം സെക്രട്ടറി കെ.കെ. ശിവന്, കെ.വി. മോഹനന്, കെ.എസ്. പ്രസാദ്, വര്ധനന് പുളിയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. റെയ്ഞ്ച് യൂണിയന് സെക്രട്ടറി കെ.ഡി. സുനില്‍കുമാര്‍, സി.വി. അപ്പുകുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു. സി.ആര്. സുഭാഷ്, പി.എം. ഗോപി, എം.ബി. അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. കള്ളു ഷാപ്പുകള്‍ക്കു നിലവിലുള്ള ദൂരപരിധി വ്യവസ്ഥ എടുത്തു കളയുക, നിര്‍ദിഷ്ട ടോഡി ബോര്‍ഡ് ആരംഭിക്കുന്നതിനുളള നടപടികള്‍ വേഗം ആരംഭിക്കുക, കൂടുതല്‍ വിദേശ മദ്യഷാപ്പുകള്‍ ആരംഭിക്കാനുള്ള സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.