അങ്കണവാടിയിലേക്കു വഴി നിഷേധിച്ചതിനെതിരെ ബിജെപി പ്രതിഷേധ പ്രകടനം നടത്തി
പടിയൂര്‍: പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ കഴിഞ്ഞ 22 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അക്ഷര അങ്കണവാടിയിലേക്കുള്ള വഴി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു ബിജെപി പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. ചില വ്യക്തികളുടെ താത്പര്യത്തിനു വേണ്ടി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന വഴി മതില് കെട്ടി തടസപ്പെടുത്തിയിരിക്കുകയാണ്. ഈ വിഷയത്തില്‍ അധികാരികളുടെ നിസംഗത അവസാനിപ്പിക്കുക, അങ്കണവാടിയിലേക്കുള്ള യാത്രാസൗകര്യം ഉറപ്പുവരുത്തുക, വഴി പഞ്ചായത്ത് ഏറ്റെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ സമരം നടത്തിയത്. പ്രതിഷേധ സമരം ബിജെപി പടിയൂര്‍ പഞ്ചായത്ത് പാര്‍ലമെന്റ് പാര്‍ട്ടി ലീഡര്‍ ബിജോയ് കളരിക്കല്‍ ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിത്ത് മണ്ണായില്‍ അധ്യക്ഷത വഹിച്ചു. ഗോപാലകൃഷ്ണന്, ഷിതിരാജ് വലിയപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. മുരളി എള്ളുംപറമ്പില്‍, നിധിന് കാവല്ലൂര്‍, സുഖിന് പടിയൂര്‍, ശ്യാം വിരുത്തിപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി. ഈ വിഷയത്തില്‍ 356 പേര് ഒപ്പിട്ട പരാതി ഇരിങ്ങാലക്കുട എംഎല്‍എയും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായ ഡോ. ആര്. ബിന്ദുവിനു നല്‍കിയിട്ടുണ്ട്. പരാതിയുടെ പകര്‍പ്പു ജില്ലാ കളക്ടര്‍ക്കും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്തിനും വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റിനും ഇരിങ്ങാലക്കുട ആര്‍ഡിഒയ്ക്കും പടിയൂര്‍ ഗ്രാമപഞ്ചായത്തു പ്രസിഡന്റിനും സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്.