സഹകരണ മേഖലയോടുള്ള ചിറ്റമ്മനയം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കണം
ഇരിങ്ങാലക്കുട: കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ വേണ്ടി കേന്ദ്രസര്‍ക്കാരും അനുബന്ധസ്ഥാപനങ്ങളും നടത്തുന്ന സഹകരണ വിരുദ്ധ നയങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നു സഹകരണ ക്ഷേമ സംരക്ഷണ സമിതി മുകുന്ദപുരം, ചാലക്കുടി താലൂക്ക് കണ്വെന്ഷന് ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട എസ്എന്‍ ക്ലബ് ഹാളില്‍ നടന്ന സഹകാരികളുടെ കണ്വെന്ഷന് സഹകരണ ക്ഷേമ സംരക്ഷണ സമിതി ജില്ലാ ജനറല്‍ കണ്‍വീനര്‍ കെ. മുരളീധരന് ഉദ്ഘാടനം ചെയ്തു. മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ആന്റോ പെരുമ്പിള്ളി, ജീവനക്കാരുടെ സംഘടനാ നേതാക്കളായ കെ.യു. ഉണ്ണികൃഷ്ണന്, സിന്റോ മാത്യു, സുരേഷ് ബാബു, ജോമോന് വലിയവീട്ടില്‍, പി.കെ. കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. ജോസ് ജെ. ചിറ്റിലപ്പിള്ളി ചെയര്‍മാനും, ജോമോന് വലിയവീട്ടില്‍ കണ്‍വീനറും, പി.കെ. കൃഷ്ണന്‍കുട്ടി ഖജാന്‍ജിയുമായി 251 അംഗ സംരക്ഷണ സമിതിക്കു രൂപം കൊടുത്തു.