മുരിയാട് ഗ്രാമപഞ്ചായത്തില്‍ ‘കേരനാട് മുരിയാട്’ പദ്ധതിക്കു തുടക്കമായി
മുരിയാട്: ഗ്രാമപഞ്ചായത്തിന്റെ 100 ദിന കര്‍മ പദ്ധതിയില്‍ 10-ാമത്തെ ഇനമായി കേരകൃഷി വ്യാപനത്തിനു വേണ്ടിയുള്ള ‘കേരനാട് മുരിയാട്’ തെങ്ങ് കൃഷി വ്യാപന പദ്ധതിക്കു തുടക്കം കുറിച്ചു. പുല്ലൂര്‍ സഹകരണ ബാങ്ക് പരിസരത്തു വെച്ചു നടന്ന ചടങ്ങില്‍ ആദ്യ തെങ്ങിന് തൈ നല്കി കേരനാട് മുരിയാട് പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത സുരേഷ് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത്, മണി സജയന്, സേവ്യര്‍ ആളൂക്കാരന്‍, എ.എസ്. സുനില്‍കുമാര്‍, കൃഷി ഓഫീസര്‍ കെ.യു. രാധിക, കൃഷി അസിസ്റ്റന്റ് വി. സുനിത എന്നിവര്‍ പ്രസംഗിച്ചു. രണ്ടു ലക്ഷം രൂപ ചെലവഴിച്ചു 85 ഓളം കര്‍ഷകര്‍ക്കാണു തെങ്ങിന്‍തൈ വിതരണം ചെയ്യുന്നത്. പഞ്ചായത്തിലെ രണ്ടു കേന്ദ്രങ്ങളില്‍ നിന്നും വിതരണം ആരംഭിച്ചിട്ടുണ്ട്. പുല്ലൂര്‍, മുരിയാട് കേന്ദ്രങ്ങളില്‍ നിന്നാണു വിതരണം നടത്തുന്നത്. ജനകീയാസൂത്രണ പദ്ധതി പ്രകാരം അപേക്ഷിച്ചവര്‍ക്കാണു തെങ്ങിന്‍തൈ വിതരണം ചെയ്യുന്നത്.