ചെസ് പരിശീലന ക്യാമ്പ് അവസാനിച്ചു
ഇരിഞ്ഞാലക്കുട: നഗരസഭയുടെ കീഴില്‍ അഞ്ചു വയസിനും 15 വയസിനും ഇടയില്‍ ഉള്ളവര്‍ക്കായി നടന്നുവന്നിരുന്ന സൗജന്യ ചെസ് പരിശീലന ക്യാമ്പ് അവസാനിച്ചു. പതിനൊന്നു ദിവസം നീണ്ടുനിന്ന ക്യാമ്പില്‍ 84 കുട്ടികള്‍ പങ്കെടുത്തു. പങ്കെടുത്ത കുട്ടികള്‍ക്ക് എല്ലാവര്ക്കും ഒരു ചെസ് ഹാന്‍ഡ് ബുക്കും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ക്യാമ്പിനെ സമാപനത്തോടനുബന്ധിച്ചു സബ്ജൂണിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു. 15 വയസിനു താഴെയുള്ളവരുടെ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മാസ്റ്റര്‍ ഹെര്‍ഷല്‍ ഉം പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വി.എം. നിവേദ്യ, പതിനൊന്നു വയസിനു താഴെയുള്ളവരുടെ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വി.എസ്. വിഗ്നേഷ്, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അമേയ എസ്. നെല്ലിപറമ്പില്‍, ഒന്‍പത് വയസിനു താഴെയുള്ളവരുടെ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആല്ബിന് ബിനു, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അരുന്ധതി എന്നിവര്‍ ഒന്നാം സ്ഥാനം നേടി. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയാ ഗിരി സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുനിസിപ്പാലിറ്റി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ ജെയ്സണ്‍ പാറേക്കാടന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ സിജു യോഹന്നാന് സ്വാഗതവും സഞ്ജയ് നന്ദിയും പറഞ്ഞു. ചെസ് അസോസിയേഷന് ജില്ലാ സെക്രട്ടറി പീറ്റര്‍ ജോസഫ്, ശരത്, ശ്യാം, പി.ആര്. രചന, കുമാരി ജനില ജോബി എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.