വയോധികന് ശുശ്രൂഷക്കാരായി പഞ്ചായത്ത് മെമ്പറും ബ്രദര്‍ ഗില്‍ബര്‍ട്ടും ജനമൈത്രി പോലീസു
പുല്ലൂര്‍: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുല്ലൂര്‍ സെമിത്തേരിക്കടുത്ത് അഭയമില്ലാതെ നടക്കുകയായിരുന്ന വയോധികനെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ മുരിയാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ സേവ്യര്‍ ആളൂക്കാരനെ അറിയിക്കുന്നത്. നാട്ടുകാര്‍ കുളിപ്പിച്ച് ഭക്ഷണം കൊടുത്തിട്ടും അവശനായിരുന്ന വയോധികനെ സേവ്യറും സുഹൃത്തുക്കളുമായ പില്‍സണ്‍ ചെതലനും, വില്‍സണ്‍ ആഴ്ചങ്ങാടനും ചേര്‍ന്ന് ഇരിങ്ങാലക്കുട ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയി ജനമൈത്രി പോലിസ് ഉദ്യോഗസ്ഥരായ സുഭാഷ് ചന്ദ്രബോസിന്റേയും, രാഹുല്‍, രാജേഷ് എന്നിവരുടെ സഹായത്തോടെ ഡോക്ടറെ കാണിച്ച് ട്രിപ്പ് നല്കിയപ്പോള് അല്പം ഭേദമായ സ്ഥിതിയിലായ വയോധികനെ എവിടെ കൊണ്ടാക്കാം എന്ന് പല സ്ഥലത്തേക്കും നോക്കിയിട്ട് പറ്റാതിരിക്കുമ്പോഴാണ് ഗവ. ആശുപത്രിയിലേക്ക് ആ സമയം വന്ന കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥനായ ടി.കെ. പോളി തന്റെ സുഹൃത്തായ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളിയുമായി ബന്ധപ്പെടുകയും അദ്ദേഹം ഇരിങ്ങാലക്കുട പ്രൊവിഡന്‍സ് ഹൗസിലെ ബ്രദര്‍ ഗില്ബര്ട്ടിനോട് സംസാരിക്കുകയും തുടര്‍ന്ന് ജനമൈത്രി പോലീസിന്റെ കൂടി സഹകരണത്തോടെ പ്രൊവിഡന്‍സ് ഹൗസില്‍ അഭയം നല്‍കുകയും ചെയ്തു. മെമ്പറുടേയും സുഹൃത്തുക്കളുടേയും അവസരോചിതമായ ഇടപെടല്‍ വയോധികന് തുണയായി.