സിറ്റിസണ്‍സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയും, കേരള കര്‍ഷകസംഘം ഏരിയാ കമ്മിറ്റിയും ഒരുക്കിയ ഓണച്ചന്ത ആരംഭിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സിറ്റിസണ്‍സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയും, കേരള കര്‍ഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയും സംയുക്തമായി ഒരുക്കിയ ഓണച്ചന്ത പ്രവര്‍ത്തനമാരംഭിച്ചു. ഠാണാ ബിഎസ്എന്‍എല്‍ ഓഫീസിന് എതിര്‍വശത്തായി ആരംഭിച്ച വിപണി സിപി(എം) സംസ്ഥാന കമ്മിറ്റിയംഗം എന്‍.ആര്. ബാലന് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റും, കര്‍ഷക സംഘം ഏരിയാ പ്രസിഡന്റുമായ ടി.എസ്. സജീവന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ടി.ജി. ശങ്കരനാരായണന്, എം.ബി. രാജു, സൊസൈറ്റി സെക്രട്ടറി ഷിജി റോമി, ഡോ. കെ.പി. ജോര്‍ജ്ജ്, കെ.എം. അജിത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രഫ. കെ.കെ. ചാക്കോ ആദ്യ വില്പന ഏറ്റുവാങ്ങി. ഓണച്ചന്തയില്‍ നാട്ടിലെ കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന പച്ചക്കറികള്‍, ഏത്തക്കായ, ഉപ്പേരി, ഉണ്ണിയപ്പം, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, അരിപ്പൊടി, കുത്താംപുള്ളി, കൈത്തറി വസ്ത്രങ്ങള്‍, റെഡിമെയ്ഡ് ഉടുപ്പുകള്‍ എന്നിവ കുറഞ്ഞ വിലക്ക് ലഭ്യമാകും. സിറ്റിസണ്‍സ് സൊസൈറ്റി ഡയറക്ടര്‍മാരായ കെ.എസ്. രമേശ്, എ.പി. വര്‍ഗീസ്, ടി.ഡി. ജോണ്സണ്, എം. അനില്‍കുമാര്‍, വി.കെ. മനോജ്കുമാര്‍, കര്‍ഷകസംഘം ഭാരവാഹികളായ പി.ആര്. ബാലന്, എന്‍.കെ. അരവിന്ദാക്ഷന്, പി.വി. ഹരിദാസ് എന്നിവരും സന്നിഹിതരായിരുന്നു.