അതിദരിദ്രര്‍ക്കായി മൈക്രോപ്ലാന്‍: കാട്ടൂരില്‍ ശില്പശാല
കാട്ടൂര്‍: അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ രണ്ടാം ഘട്ടത്തിന് പഞ്ചായത്തുകളില്‍ തുടക്കം. അതിദരിദ്രര്‍ക്കായി മൈക്രോപ്ലാന്‍ തയാറാക്കുന്നതിനുള്ള ശില്പശാല കാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന് ശില്പശാല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം അനീഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.എച്ച്. ഷാജിക്, അസിസ്റ്റന്റ് സെക്രട്ടറി രാജേഷ് ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. കില ഫാക്കല്‍റ്റി അംഗങ്ങളായ വി. ഭാസുരാംഗന്, ആര്. ബാലകൃഷ്ണന് (ദൂരദര്ശന് മുന്‍ ന്യൂസ് റീഡര്‍), ഹരി ഇരിങ്ങാലക്കുട, റഷീദ് കാറളം, മറിയക്കുട്ടി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.