ഭക്ഷ്യവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന; എട്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
ഇരിങ്ങാലക്കുട: ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓണത്തിന്റെ മുന്നോടിയായി മുകുന്ദപുരം താലൂക്ക് സപ്ലൈ ആഫീസര്‍ ജോസഫ് ആന്റോയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ പൊതുവിപണി പരിശോധന നടത്തി. വില വിവരം പ്രദര്‍ശിപ്പിക്കാതിരിക്കല്‍, അളവുതൂക്ക ഉപകരണങ്ങള്‍ മുദ്രവക്കാതിരിക്കല്, കരിഞ്ചന്തയും, പൂഴ്ത്തി വെയ്പ്പും എന്നീ ക്രമക്കേടുകള്‍ കണ്ടെത്താനായിരുന്നു പരിശോധന. അരി മൊത്തവ്യാപാര കേന്ദ്രങ്ങള്‍, പലവ്യഞ്ജന, പച്ചക്കറി, മത്സ്യ മാംസ വില്‍പ്പന കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍ എന്നിവയടക്കം 36 സ്ഥാപനങ്ങളിലാണ് പരിശോധിച്ചത്. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത നാലും ത്രാസ് സീല്‍ ചെയ്തതിന്റെ രേഖകള്‍ സൂക്ഷിക്കാത്തതുമായ നാലും സ്ഥാപനങ്ങള്‍ക്ക് കാരണം ബോധിപ്പിക്കാനുള്ള നോട്ടീസ് നല്കി. റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ രാജേഷ്, ലിജ, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥന് ജോസ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ആഫീസര്‍ അറിയിച്ചു.