രൂപത കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ കെസിവൈഎം വനിത സംഗമം തേജ്വസിനി 2022 സംഘടിപ്പിച്ചു
തെക്കന്‍ താണിശേരി: രൂപത കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ വനിത സംഗമം തേജ്വസിനി 2022 സംഘടിപ്പിച്ചു. തെക്കന്‍ താണിശേരി കെസിവൈഎം യൂണിറ്റിന്റെ ആതിഥേയത്വത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ രൂപതയിലെ വിവിധ യൂണിറ്റുകളില്‍ നിന്നും 400 ഓളം വനിതകള്‍ പങ്കെടുത്തു. രൂപത കെസിവൈഎം വൈസ് ചെയര്‍പേഴ്സണ്‍ ആന്‍ലിയ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ച സംഗമം ഫാ. പോള്‍ അമ്പൂക്കന് ഉദ്ഘാടനം ചെയ്തു. വേദിയില്‍ രൂപത കെസിവൈഎമ്മിനെ ഇതുവരെ നയിച്ച മുന്‍കാല വൈസ് ചെയര്‍പേഴ്സണ്‍മാരെ ആദരിച്ചു. പ്രോഗ്രാമിന്റെ ഭാഗമായി വനിതകള്‍ക്കായി സമൂഹത്തില്‍ നിലനില്‍ക്കുന്ന ലൗ ജിഹാദു പോലുള്ള കെണികളുടെ സത്യാവസ്ഥയെ കുറിച്ച് പ്രഫ. ആന്റണി തറേക്കടവില്‍ ക്ലാസ് നയിക്കുകയും, സമ്പത്തികമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന യുവജന സുഹൃത്തുക്കളുടെ വിദ്യാഭ്യാസ സഹായങ്ങള്‍ക്ക് വേണ്ടി രൂപത കെസിവൈഎം ആരംഭിച്ച കാരുണ്യ പദ്ധതിയായ യൂത്ത് എഡ്യൂക്കേഷന്‍ സര്‍വീസിലേക്ക് തേജ്വസിനിയുടെ ഭാഗമായി സഹകരിച്ച സഹായതുക കൈമാറുകയും ചെയ്തു. കെസിവൈഎം ജോയിന്റ് സെക്രട്ടറി ഹിത ജോണി, വനിത വിംഗ് കണ്‍വീനര്‍ ലിയാര ബെന്റി, ആനിമേറ്റര്‍ സിസ്റ്റര്‍ പുഷ്പ സിഎച്ച്എഫ,് മറ്റ് വനിത വിംഗ് അംഗങ്ങള്‍, യൂണിറ്റ് സെക്രട്ടറി ഗ്രേസ് ആന്റണി തുടങ്ങിയവര്‍ പ്രോഗ്രാമിന് നേതൃത്വം നല്കി. രൂപത ചെയര്മാന് നിഖില്‍ ലിയോണ്‍സ്, ഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കര, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഫെബിന് കൊടിയന്‍, യൂണിറ്റ് ആനിമേറ്റര്‍ സിസ്റ്റര്‍ ഹെലന എഫ്സിസി എന്നിവര്‍ സന്നഹിതരായിരുന്നു.