തവനീഷിന്റെ ഭിന്നശേഷി സംഗമമായ സവിഷ്കാര 2022ന്റെ വരവറിയിച്ച് വിളംബരറാലി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനീഷിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ ആറ്, ഏഴ് തിയ്യതികളില്‍ നടത്തുന്ന ഭിന്നശേഷി സംഗമമായിട്ടുള്ള സവിഷ്കാര 2022ന്റെ വിളംബരഘോഷയാത്ര ക്രൈസ്റ്റ് കോളജില്‍ നിന്നും ആരഭിച്ചു ഇരിഞ്ഞാലക്കുട ബസ് സ്റ്റാന്‍ഡ് പരിസരത്തേക്ക് നടന്നു. കുട്ടികളുടെ ഇഷ്ടകഥാപാത്രങ്ങളുടെ വേഷങ്ങള്‍ ധരിച്ചാണ് തവനീഷിന്റെ വളണ്ടിയിര്സ് ഈ ഘോഷയാത്രക്ക് എത്തിയത്. ഭിന്നശേഷി രംഗത്ത് ക്രൈസ്റ്റ് കോളജിന്റെ സാമൂഹിക സേവന സംഘടനയായ തവനീഷ് ചെയ്യുന്ന ഏറ്റവും സമുന്നതമായ പ്രവര്‍ത്തിയാണ് സവിഷ്കാര. തൃശൂര്‍, പാലക്കാട്, എറണാകുളം, മലപ്പുറം, ജില്ലകളിലെ ആയിരത്തോളം വരുന്ന കുട്ടികളെ അണിനിരത്തി രണ്ട് ദിവസം നീണ്ടു നില്ക്കുന്ന പരിപാടിയാണ് സവിഷ്കാര. കുട്ടികള്‍ സ്കൂളുകളില്‍ നിന്നും പുറപ്പെടുന്നത് മുതല്‍ തിരിച്ചു പോകുന്നത് വരെയുള്ള എല്ലാ വിധ ചിലവുകളും തവനീഷ് സംഘടനയാണ് വഹിക്കുന്നത്. ക്രൈസ്റ്റ് കോളജിലെ എംഎസ്ഡബ്ലൂ വിദ്യാര്‍ഥിയായ റിജാസിന്റേയും, ഡബിള്‍ മെയ്ന്‍ വിദ്യാര്‍ഥിയായ വിഘ്നേശിന്റേയും ഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങ് ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.വൈ. ഷാജു വിളംബരഘോഷയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ക്രൈസ്റ്റ് കോളജ് പിആര്‍ഒ ഫാ. സിബി ഫ്രാന്‍സിസ്, മലയാള വിഭാഗം മേധാവി ഫാ. ടെജി. കെ. തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തവനീഷ് സ്റ്റാഫ് കോര്‍ഡിനേറ്റര്‍മാരായ അസിസ്റ്റന്റ് പ്രഫ. മുവിഷ് മുരളി, അസിസ്റ്റന്റ് പ്രഫ. റീജ യുജിന്‍ അസിസ്റ്റന്റ് പ്രഫ. സുരേഷ് ഗോവിന്ദ് അസിസ്റ്റന്റ് പ്രഫ. സുബിന് ജോസ്, ബഹുസ്വര ക്ലബ് കോര്‍ഡിനേറ്റര്‍മാരായ ഡോ. ഡിജോ ഡാമിയെന്‍, അസിസ്റ്റന്റ് പ്രഫ. നിഷ എന്നിവരും വിദ്യാര്‍ഥി കോര്‍ഡിനേറ്റര്‍മാരും നൂറോളം തവനീഷ് വളണ്ടിയര്‍മാരും ചടങ്ങില്‍ സന്നിഹിതരായ