പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവകയില്‍ തിരുനാളിന് കൊടിയേറി
പുല്ലൂര്‍: സെന്റ് സേവിയേഴ്സ് ഇടവക ദേവാലയത്തില്‍ വിശുദ്ധ സെബാസ്ത്യാനോസിന്റെയും ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെയും കുടുംബപ്രേഷിതനായ വിശുദ്ധ ചാവറ പിതാവിന്റെയും തിരുനാള്‍ ഡിസംബര്‍ 31നും 2023 ജനുവരി ഒന്നിനും ആഘോഷിക്കും. ഇരിങ്ങാലക്കുട കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് തിരുനാള്‍ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. 30ന് വൈകീട്ട് ഏഴിന് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സ്വിച്ച് ഓണ്‍ കര്‍മം ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് അനീഷ് കരീം നിര്‍വഹിക്കും. 31ന് രാവിലെ 6.30ന്റെ ദിവ്യബലിക്ക് തൃശൂര്‍ ദേവമാത പ്രൊവിന്‍ഷ്യല്‍ റവ. ഡോ. ഡേവീസ് പനക്കല്‍ സിഎംഐ കാര്‍മികത്വം വഹിക്കും. ശേഷം അമ്പ് വെഞ്ചിരിപ്പ്, തിരുസ്വരൂപ പ്രതിഷ്ഠ, യൂണിറ്റുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് എന്നിവ നടക്കും. വൈകീട്ട് ഏഴു മുതല്‍ 11 വരെ യൂണിറ്റുകളില്‍ നിന്ന് പള്ളിയിലേക്ക് അമ്പ് പ്രദക്ഷിണം എത്തിച്ചേരും. തിരുനാള്‍ ദിനമായ ഒന്നിന് 6.30ന്റെ ദിവ്യബലിക്ക് റവ. ഫാ. യേശുദാസ് കൊടകരക്കാരന്‍ സിഎംഐ കാര്‍മികത്വം വഹിക്കും. പത്തിന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് റവ. ഫാ. വിപിന്‍ കുരിശുത്തറ സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജെയ്ന്‍ താണിക്കല്‍ സിഎംഐ വചന സന്ദേശം നല്‍കും. വൈകീട്ട് മൂന്നിന് നടക്കുന്ന ദിവ്യബലിക്ക് റവ. ഡോ. വിത്സന് കോക്കാട്ട് സിഎംഐ കാര്‍മികത്വം വഹിക്കും. നാലിന് ആരംഭിക്കുന്ന തിരുനാള്‍ പ്രദക്ഷിണം ഏഴിന് പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, വര്‍ണമഴ എന്നിവ ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. യേശുദാസ് കൊടകരക്കാരന്‍ സിഎംഐ, അസിസ്റ്റന്റ് വികാരി ഫാ. ഡിറ്റോ സുപ്രത്ത്, ജനറല്‍ കണ്‍വീനര്‍ സുനില്‍ ചെരടായി, ട്രസ്റ്റിമാരായ ബിജോയ് പേങ്ങിപറമ്പില്‍, ജോണ്സണ് ചെതലന്‍, ജോയിന്റ് കണ്‍വീനര്‍ ജെയിംസ് അക്കരക്കാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.