കലാകായിക സംസ്കാരം അതിരുകള്‍ ഇല്ലാത്ത ആകാശമാണ്; ഡോ. ആര്. ബിന്ദു
മുരിയാട്: മനുഷ്യര്‍ തമ്മിലുള്ള വൈജാത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കാലത്ത് അതിരുകള്‍ ഭേദിക്കുന്ന ഐക്യവും മനസുകളുടെ വിമലീകരണവുമാണ് കലാകായിക സാംസ്കാരം പ്രധാനം ചെയ്യുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അഭിപ്രായപ്പെട്ടു. മുരിയാട് ഗ്രാമപഞ്ചായത്ത് സമഗ്ര കായിക വികസനം ലക്ഷ്യമാക്കി രൂപീകരിച്ച സ്പോര്‍ട്സ് പ്രമോഷന് കൗണ്‍സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പഞ്ചായത്ത് പ്രസിഡന്റ്് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനം ചെയ്തു കൊണ്ടാണ് മന്ത്രി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. പഞ്ചായത്ത് കേരളോത്സവത്തിലെ വിജയി കള്‍ക്കുള്ള സമ്മാനദാനവും വര്ണകുടയിലെ വിജയികളായ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുള്ള അനുമോദനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സരിത സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീന രാജന്, സ്ഥിരംസമിതി അധ്യക്ഷനായ കെ.യു. വിജയന്, രതി ഗോപി, ഭരണ സമിതി അംഗം ശ്രീജിത് പട്ടത്ത് സിഡിഎസ് ചെയര്‍ പേഴ്സന്‍ സുനിത രവി സെക്രട്ടറി റജി പോള്‍ എന്നിവര്‍ സംസാരിച്ചു. തോമസ് തൊകലത്ത് സുനില്‍ കുമാര്‍ എ.എസ്. നിജി വത്സന്, കെ. വൃന്ദകുമാരി, ജിനി സതീശന്, നിഖിത അനൂപ്, മനീഷ മനീഷ്. റോസ്മി ജയേഷ് എന്നിവര്‍ വ്യക്തിഗത വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു.