സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേര്‍ ചികിത്സയില്‍
ഇരിങ്ങാലക്കുട: സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നു പേര് ചികിത്സയില്‍. ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെ കോമ്പാറ ജംഗ്ഷനു സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. കോമ്പാറ ജംഗ്ഷനില്‍ നിന്നും വെള്ളാങ്കല്ലൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ സ്കൂള്‍ ബസിനെ മറികടക്കുന്നതിനിടയില്‍ എതില്‍ ദിശയില്‍ വന്നിരുന്ന വഫ എന്ന സ്വകാര്യ ലിമിറ്റഡ് ബസുമായി കൂട്ടിയിടിക്കുകയാണ് ഉണ്ടായത്. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ വെള്ളാങ്കല്ലൂര്‍ ഇയ്യാനി വീട്ടില്‍ അനൂപ് (30), വെള്ളാങ്കല്ലൂര്‍ കാവുങ്ങല്‍ വീട്ടില്‍ രമേഷ് (38) എന്നിവരെ സഹകരണ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും കോണത്തുകുന്ന് പൈങ്ങോട് സ്വദേശി ജോബിയെ (33) താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അനൂപാണ് ഓട്ടോ ഓടിച്ചിരുന്നത്. പരിക്കേറ്റവരെ ബസ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രികളില്‍ എത്തിച്ചത്. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം ഏറെ നേരം തടസപ്പെട്ടു.