പഴയകാല സഹപാഠികളുടെ കൂട്ടായ്മകള്‍ കാരുണ്യത്തിന്റെ നിറദീപങ്ങള്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: പഴയ കാല സഹപാഠികളുടെ കൂട്ടായ്മകള്‍ കാരുണ്യത്തിന്റെ നിറ ദീപങ്ങളാണെന്ന് ബിഷപ്പ് മാര്‍. പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ 198290 കാലയളവില്‍ പ്രവര്‍ത്തിച്ചിരുന്ന സിഎസ്എയുടെ ഓര്‍മ്മചെപ്പ് 2023 എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. ഒരു പാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇത്തരം കൂട്ടായ്മകളിലൂടെ സമൂഹത്തിന് ലഭിക്കുന്നണ്ടന്നും ബിഷപ്പ് കൂട്ടി ചേര്‍ത്തു. 198290 കാലയളവില്‍ സെന്റ് ജോസഫ്സ് കോളജ് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന മതബോധന വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ കാത്ത്ലിക് സര്‍വീസ് അസോസിയേഷന്റെ സിഎസ്എയുടെ ഒത്തുചേരലില്‍ നൂറോളം അംഗങ്ങള്‍ പങ്കെടുത്തു. ഓര്‍മ്മ ചെപ്പ് കണ്‍വീനര്‍ ബോണി വര്‍ഗീസ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത്, രൂപത മതബോധന ഡയറക്ടര്‍ ഡോ. ഫാ. റിജോയ് പഴയാറ്റില്‍, രൂപത ചാന്‍സലര്‍ ഡോ. ഫാ. നെവിന് ആട്ടോക്കാരന്, ഫാ.ആന്റണി തെക്കിനിയത്ത് ഫാ. ജെയിന് കടവില്‍, സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എലൈസ ഭാരവാഹികളായ ടെല്‍സണ്‍ കോട്ടോളി, രഞ്ചി അക്കരക്കാരന്‍ ലിന്‍സ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.