ക്രൈസ്റ്റ് കോളജിന്റെയും സ്പിക്മാകെ യുടെയും സംയുക്താഭിമുഖ്യത്തില്‍ തോല്‍പ്പാവക്കൂത്ത് സോദാഹരണ അവതരണം നടത്തി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിന്റെയും സ്പിക്മാകെ യുടെയും സംയുക്താഭിമുഖ്യത്തില്‍ തോല്‍പ്പാവക്കൂത്ത് സോദാഹരണ അവതരണം നടത്തി. പ്രശസ്ത തോല്‍പ്പാവക്കൂത്ത് കലാകാരനായ പത്മശ്രീ രാമചന്ദ്ര പുലവരും സംഘവുമാണ് പരിപാടി അവതരിപ്പിച്ചത്. ക്ഷേത്രങ്ങള്‍ക്ക് പുറത്ത് സമകാലീനമായ പുതിയ കഥകളെ അവതരിപ്പിച്ചുകൊണ്ട് തോല്‍പ്പാവക്കൂത്ത് എന്ന കലാരൂപത്തെ ജനകീയമാക്കി തീര്‍ക്കുന്നതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നി പറഞ്ഞു. ഇന്ത്യയുടെ കലാപൈതൃകത്തെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രംഗാവതരണം സംഘടിപ്പിച്ചത്. സ്പിക്മാകെയുടെ ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥി പ്രതിനിധികളായ നിധിന് വിജയ് സ്വാഗതവും ഏയ്ജല്‍ ഡേവീസ് നന്ദിയും പറഞ്ഞു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ്, സ്പിക്മാകെയുടെ ദക്ഷിണേന്ത്യന്‍ സംഘാടകനായ ഉണ്ണികൃഷ്ണന് എന്നിവര്‍ സന്നിഹിതരായിരുന്നു. അധ്യാപക പ്രതിനിധികളായ പ്രഫ. മൂവിഷ് മുരളി, ഡോ. അനുഷ മാത്യു, പ്രഫ. സിന്റൊ കോങ്കോത്ത്, പ്രഫ. ശ്രീദേവി എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്കി.