ഭാരതീയ ജനത കര്‍ഷകമോര്‍ച്ച സിവില്‍സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
ഇരിങ്ങാലക്കുട: ഭാരതീയ ജനത കര്‍ഷകമോര്‍ച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെല്‍കര്‍ഷകര്‍ക്ക് നെല്ല് സംഭരിച്ചിട്ട് മാസങ്ങള്‍ ഏറെ കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കാത്ത ധിക്കാരപരമായ നിലപാടിനെതിരെ ഇരിങ്ങാലക്കുട എകെപി ജംഗ്ഷനില്‍ നിന്നും സിവില്‍സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. എം.വി. സുരേഷ്, രാജന് കുഴുപ്പുള്ളി, ജോയ് ആലുമ്പറമ്പില്, ബാലകൃഷ്ണന് മേനോത്ത്, ധര്മന് കോമന്തക്കല്, ഗിരിജ വിശ്വംബരന്, സുലത കാട്ടൂര്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി. തുടര്‍ന്ന് പ്രതിഷേധ ധര്‍ണ കര്‍ഷക മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ആര്. അജിഘോഷ് ഉദ്ഘാടനം ചെയ്തു. ബിജെപി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട മുഖ്യപ്രഭാഷണം നടത്തി. കര്‍ഷക മോര്‍ച്ച ജില്ലാ ട്രഷറര്‍ അഭിലാഷ് കണ്ടാരംതറ, ബിജെപി ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്, ബിജെപി ടൗണ്‍ ജനറല്‍ സെക്രട്ടറി ബൈജു കൃഷ്ണദാസ്, ബിജെപി കൗണ്‍സിലര്‍മാരായ ഷാജുട്ടന്‍, അര്‍ച്ച അനീഷ്കുമാര്‍, മായ അജയന്, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് ലാമ്പി രാഫെല്‍, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സിന്ധു സതീഷ് എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു സംസാരിച്ചു. കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് എം.വി. സുരേഷ് അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി രാജന് കുഴുപ്പുള്ളി സ്വാഗതവും കാറളം പഞ്ചായത്ത് പ്രസിഡന്റ് സോമന് പുളിയതുപ്പറമ്പില് നന്ദിയും പറഞ്ഞു.