ജലപരിശോധന ലാബ് ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു നാടിന് സമർപ്പിച്ചു
ഇരിങ്ങാലക്കുട: സംസ്ഥാന ഭൂജല വകുപ്പ് ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ അനുവദിച്ച ജലപരിശോധന ലാബ് മന്ത്രി ഡോ.ആർ. ബിന്ദു നാടിന് സമർപ്പിച്ചു. ഇരിങ്ങാലക്കുടയിലെയും സമീപപ്രദേശങ്ങളിലെയും ജലഗുണനിലവാര പരിശോധനക്ക് മിതമായ നിരക്കിൽ ലാബ് സൗകര്യം ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നഗരസഭ വൈസ് ചെയർമാൻ ടി.വി. ചാർളി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. ജിഷ ജോബി, സി.സി. ഷിബിൻ, ജെയ്സൺ പാറേക്കാടൻ, അംബിക പള്ളിപ്പുറത്ത്, ഭൂജല വകുപ്പ് ഹൈഡ്രോജിയോളജിസ്റ്റ് കെ. ലീന, എച്ച്എസ്എസ് പ്രിൻസിപ്പൽ എം.കെ. മുരളി, വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പൽ ആർ. രാജലക്ഷ്മി, പിടിഎ പ്രസിഡന്റ് റജി സെബാസ്റ്റ്യൻ, ഹൈസ്കൂൾ വിഭാഗം പ്രധാനധ്യാപിക ടി.കെ. ലത എന്നിവർ പങ്കെടുത്തു. സ്കൂളിൽ നിലവിലുള്ള കെമിസ്ട്രി ലാബിനോട് ചേർന്നാണ് ഭൂജലവകുപ്പ് ഏകദേശം ഒരു ലക്ഷം രൂപ ചെലവഴിച്ച് പരിശോധനക്കാവശ്യമായ ഉപകരണങ്ങളും കെമിക്കലുകളും ഉൾപ്പെടുത്തി ജലപരിശോധനാലാബ് സജ്ജമാക്കിയത്. സ്കൂളിലെ കെമിസ്ട്രി അധ്യാപകർക്കും തെരഞ്ഞെടുത്ത വി്ദ്യാർഥികൾക്കും പരിശോധനക്ക് കൃത്യമായ പരിശീലനവും നൽകിയിട്ടുണ്ട്.