ചിന്തകള്‍ വിശാലമായ കാഴ്ചപ്പാടിലേക്ക് വളര്‍ത്തുവാന്‍ വായന സഹായകരമാകും
മനസിന്റെ ചിന്തകള്‍ വിശാലമായ കാഴ്ചപ്പാടിലേക്ക് വളര്‍ത്തുവാന്‍ വായന ഏറെ സഹായകരമാകും- ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: മനസിന്റെ ചിന്തകള്‍ വിശാലമായ കാഴ്ചപ്പാടിലേക്ക് വളര്‍ത്തുവാന്‍ വായനാശീലം ഏറെ സഹായകരമാകുമെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹൈസ്കൂളില്‍ ദീപിക നമ്മുടെ ഭാഷാപദ്ധതിയുടെ രൂപതാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്. നന്മയില് ഉറച്ചുനിന്ന് തിന്മകളെ ഉന്മൂലനം ചെയ്യുവാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കണമെന്നും അതുവഴി നാടിന്റെ വളര്‍ച്ചയില്‍ പങ്കുകാരാകണമെന്നും ബിഷപ് പറഞ്ഞു. ദീപിക ദിനപത്രം വിദ്യാര്‍ഥി പ്രതിനിധി സോനാ ബേബിക്കു നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് മുഖ്യപ്രഭാഷണം നടത്തി. ദീപിക എഡിറ്റിംഗ് കോര്‍ഡിനേറ്റര്‍ ഫാ. റിന്റോ പയ്യപ്പിള്ളി ആമുഖപ്രഭാഷണം നടത്തി. സര്‍ക്കുലേഷന്‍ മാനേജര്‍ കെ.എല്‍. ഡേവീസ് പദ്ധതി വിശദീകരണം നടത്തി. കവയിത്രി ഷീജ രമേശ് വായനാദിന സന്ദേശം നല്കി. അസിസ്റ്റന്റ് വികാരി ഫാ. സിബിന് വാഴപ്പിള്ളി, കത്തീഡ്രല്‍ ട്രസ്റ്റി ഷാജന് കണ്ടംകുളത്തി, വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, പ്രധാനധ്യാപിക റീജ ജോസ്, പിടിഎ പ്രസിഡന്റ് മെഡ്ലി റോയ്, സ്റ്റാഫ് പ്രതിനിധി സിനിമോള്‍ ജോസഫ്, പിഎന്‍ കാര്‍ത്തിക എന്നിവര്‍ പ്രസംഗിച്ചു.