ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തിനു മുന്നില്‍ പ്രണാമത്തോടെ സെന്റ് ജോസഫ്സ് കോളജില്‍ കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷങ്ങള്‍
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ അമര്‍ജവാന്‍ സ്മാരകത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എലൈസ പുഷ്പചക്രം സമര്‍പ്പിച്ചു പ്രാര്‍ത്ഥന നടത്തി. അമര്‍ ജവാന് സ്മാരകം സ്ഥിതി ചെയ്യുന്ന ഗാര്‍ഡനില്‍ എന്‍സിസിയുടെ നേതൃത്വത്തില്‍ സ്പോട്ട് ഫോട്ടോഗ്രാഫി മത്സരവും തീം പ്രസന്റേഷനും നടന്നു. രാവിലെ എന്‍സിസിയുടെ നേതൃത്വത്തില്‍ ഡോ. സിസ്റ്റര്‍. എലൈസ പുഷ്പചക്രം സമര്‍പ്പിച്ച് പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ അവിടെ പുഷ്പങ്ങള്‍ സമര്‍പ്പിച്ചു. എന്‍സിസി കേഡറ്റ്സ് അവതരിപ്പിച്ച കലാപരിപാടികളും നടന്നു. ക്യാപ്റ്റന്‍ ലിറ്റി ചാക്കോ, അണ്ടര്‍ ഓഫീസര്‍ അജ കെ. ഫാത്തിം, സ്ക്യൂഎംഎസ് അജ്മില തുടങ്ങിയവര്‍ നേതൃത്വം നല്കി. വടക്കന്‍ കാര്‍ഗില്‍ ജില്ലയിലെ ലഡാഖിലെ മലമുകളില്‍ നിന്ന് പാക്കിസ്ഥാന് സൈന്യത്തെ പുറത്താക്കി ഇന്ത്യ ലോകത്തിനു മുന്നില്‍ കരുത്തു തെളിയിച്ച വലിയ ദിവസമാണ് കാര്‍ഗില്‍ വിജയ് ദിവസ്. 527 ധീരസൈനികര്ക്കാണ് ഭാരതത്തിന്റെ മണ്ണു കാക്കാന്‍ അന്ന് മണ്ണില്‍ അലിയേണ്ടി വന്നത്. ഓപ്പറേഷന് വിജയ് എന്ന് പേരിട്ട ഈ യുദ്ധത്തില്‍ ഇന്ത്യ നേടിയ വിജയം ലോകരാജ്യങ്ങളുടെ മേല്‍ ഇന്ത്യന്‍ സൈന്യം നേടിയ ആത്മവിശ്വാസത്തിന്റെ കരുത്തുകൂടിയാണ്. കാര്‍ഗില്‍ യുദ്ധനായകന് എന്നറിയപ്പെടുന്ന പരംവീര്‍ ചക്ര ജേതാവ് ഹോണററി ലഫ്റ്റനന്റ് യോഗേന്ദര്‍ സിംഗ് യാദവിന്റെ ആദ്യത്തെ കേരള സന്ദര്‍ശനത്തിനു വേദിയാകുവാനുള്ള അപൂര്‍വ്വാവസരം ലഭിച്ചതും സെന്റ് ജോസഫ്സിനായിരുന്നു.