പുത്തന്ട്രോളികളുമായി ഗ്രീന്‍ മുരിയാട് ഹരിതകര്‍മസേന
മുരിയാട്: ഗ്രാമപഞ്ചായത്തിലെ നൂതനപദ്ധതിയായ ജീവധാരയുടെ ഭാഗമായി സമ്പൂര് ശുചിത്വഗ്രാമം എന്ന ആശയം മുന്‍നിര്‍ത്തി ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നു. ഹരിതകര്‍മസേനക്ക് പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ഓട്ടോ സൗകര്യം ലഭ്യമാക്കിയിരുന്നു. വാര്ഡുകള്ത്തോറും എംസിഎഫുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു. ഇപ്പോള്‍ പുതിയ പത്ത് ട്രോളികളാണ് ഹരിത കര്മ്മസേനാഗംങ്ങള്ക്കുവേണ്ടി പുറത്തിറക്കിയിരിക്കുന്നത്. പഞ്ചായത്ത് ഓഫീസിന് സമീപം നടന്ന ചടങ്ങില്‍ പുതിയട്രോളികള് ഹരിതകര്മസേനാഗംങ്ങള്ക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി കൈമാറി. ചടങ്ങില്‍ ആരോഗ്യവിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന് അധ്യക്ഷനായിരുന്നു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് രതി ഗോപി, ക്ഷേമകാര്യസമിതി ചെയര്‍പേഴ്സണ്‍ സരിത സുരേഷ്, ഭരണസമിതി അംഗം തോമസ് തൊകലത്ത്, അസി.സെക്രട്ടറി പഷ്പലത, രാധാ ഭാസന്, തുടങ്ങിയവര്‍ സംസാരിച്ചു. സമ്പൂര്‍ണ ശുചിത്വഗ്രാമം എന്ന ലക്ഷ്യത്തിലേക്ക് ഈ വര്‍ഷത്തെ പദ്ധതിയില്‍പ്പെടുത്തി അപേക്ഷിച്ച എല്ലാവര്ക്കും ബയോബിന്നും ബയോഗ്യസും, റിംഗ് കബോസ്റ്റും വിതരണം ചെയ്യാനുള്ള നടപടികളും പഞ്ചായത്ത് ആരംഭിച്ചുകിഞ്ഞു. ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങളായ കെ. വൃന്ദകുമാരി, നിഖിത അനൂപ്, സേവിയര്‍ ആളുക്കാരന്‍, മനീഷ മനീഷ്, മണി സജയന്, നിതാ അര്ജുനന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡില്‍ജി, നിറവ് കോ- ഓര്‍ഡിനേറ്റര്‍ ബീന തുടങ്ങിയവരും പങ്കെടുത്തു.