ഇരിങ്ങാലക്കുടയില്‍ കോവിഡ് രോഗികൾ വർധിക്കുന്നു, ജനങ്ങളിൽ ആശങ്ക
ഇരിങ്ങാലക്കുട: കഴിഞ്ഞ ദിവസങ്ങളിലായി നഗരസഭാ പ്രദേശത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഏറെ വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്. ഇത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് പട്ടികയിലുണ്ട്. സെപ്റ്റബര്‍ 16 ന് നഗരസഭാ പരിധിയില്‍ 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വാര്‍ഡ് 5ല്‍ (പീച്ചപ്പിള്ളിക്കോണം) 73 വയസ്സുള്ള സ്ത്രീ, വാര്‍ഡ് 9 ല്‍(നമ്പ്യാങ്കാവ്) 20 വയസ്സുള്ള ആണ്‍കുട്ടി, 51 വയസ്സുള്ള സ്ത്രീ വാര്‍ഡ്, 24 വയസ്സുള്ള സ്ത്രീ, വാര്‍ഡ് 10 ല്‍ (കുഴിക്കാട്ടുക്കോണം) 5 വയസ്സുള്ള പെണ്‍കുട്ടി , 3 വയസ്സുള്ള പെണ്‍കുട്ടി വാര്‍ഡ് 37 ല്‍(ബ്ലോക്ക് ഓഫീസ് ) 20 വയസ്സുള്ള ആണ്‍കുട്ടി, 8 വയസ്സുള്ള പെണ്‍കുട്ടി വാര്‍ഡ് 38 ല്‍ (തളിയക്കോണം) 21 വയസ്സുള്ള സ്ത്രീ, വാര്‍ഡ് 40ല്‍ (തളിയക്കോണം നോര്‍ത്ത് ) 72 വയസ്സുള്ള സ്ത്രീ എന്നിവര്‍ക്കാണ് സെപ്റ്റബര്‍ 16 ന് രോഗം സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 13 ന് മാത്രം 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഏറെ ദിവസങ്ങള്‍ക്ക് ശേഷമാണ് നഗരസഭയില്‍ ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നഗരസഭ വാര്‍ഡ് 1 ല്‍ (മൂര്‍ക്കനാട്) എറണാകുളം പോലീസ് അക്കാദമിയിലെ 28 കാരിയായ ജീവനക്കാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വാര്‍ഡ് 38 ല്‍ (തളിയക്കോണം) ഉള്ള ഇവരുടെ 43 വയസ്സുള്ള സഹപ്രവര്‍ത്തകയും ഇവരുടെ 17 വയസ്സുള്ള മകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വാര്‍ഡ് 6 ല്‍ (ഹോളി ക്രോസ്സ് ചര്‍ച്ച്) ടെലിവിഷന്‍ കമ്പനിയുടെ 35 കാരനായ ഫീല്‍ഡ് സ്റ്റാഫിനും തൃശൂര്‍ ജൂബിലി കോളേജിലെ 24 കാരിയായ സ്റ്റാഫിനും രോഗം സ്ഥിരീകരിച്ചു. വാര്‍ഡ് 14 ല്‍ (ഗാന്ധിഗ്രാം) ഒരു കുടുംബത്തില്‍ നിന്നായി 49 കാരന്, ഇയാളുടെ 38 വയസ്സുള്ള ഭാര്യ,12 ഉം 8 ഉം വയസ്സുള്ള മക്കള്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വാര്‍ഡ് 17 (മടത്തിക്കര) ല്‍ ചന്തക്കുന്നിലെ സ്വകാര്യ സ്ഥാപനത്തിലെ 61 കാരനായ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചു. വാര്‍ഡ് 24 (ബസ് സ്റ്റാന്റ്) 62 വയസ്സുള്ള സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചു. മുമ്പ് ഇവരുടെ ഭര്‍ത്താവിനും മകനും രോഗം സ്ഥിരീകരിച്ചിരുന്നു. വാര്‍ഡ് 40 ല്‍ (തളിയക്കോണം നോര്‍ത്ത്) എസ്ബിഐ കുന്നംകുളം ശാഖയിലെ 49 വയസ്സുള്ള ജീവനക്കാരനാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. 14 ന് നഗരസഭാ പ്രദേശത്ത് ആറ് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നഗരസഭ പരിധിയില്‍ വാര്‍ഡ് 37 ല്‍ (ബ്ലോക്ക് ഓഫീസ്) നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യയ്ക്കും (43 വയസ്സ്) മകനും (17 വയസ്സ്) കോവിഡ് സ്ഥിരീകരിച്ചു. വാര്‍ഡ് 41 ല്‍ (പുറത്താട്) തൃപ്രയാര്‍ ക്ഷേത്രത്തിലെ ജീവനക്കാരനായ 32 കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വാര്‍ഡ് 9 ല്‍ (നമ്പ്യാങ്കാവ്) ലോട്ടറി വില്പനയില് എര്‍പ്പെട്ടിരിക്കുന്ന 61 കാരനാണ് ആന്റിജന്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്. വാര്‍ഡ് 17 ല്‍ (മടത്തിക്കര) അമല ആശുപത്രിയിലെ നഴ്സ് (25 വയസ്സ്) ആണ് ഇന്നത്തെ കോവിഡ് പട്ടികയില്‍ ഉള്ളത്. വാര്‍ഡ് 24 ല്‍ (ബസ് സ്റ്റാന്റ്) നേപ്പാളില്‍ നിന്ന് എത്തിയ 21 കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.