ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും നെസ്റ്റ് ടെക്നോളജിയുമായി ധാരണാപത്രം ഒപ്പിട്ടു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗവും നെസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈബര്‍ ഒപ്റ്റിക് ടെക്നോളജിയുമായി ധാരണാപത്രം ഒപ്പിട്ടു. ഫൈബര്‍ ഒപ്റ്റിക്സ് സാങ്കേതിക വിദ്യയില്‍ പരിശീലനം, ജോയിന്റ് പ്രോജക്ടുകള്‍, ശില്പശാലകള് തുടങ്ങിയവ സംഘടിപ്പിക്കാന്‍ ധാരണാപത്രം ലക്ഷ്യമിടുന്നു. ക്രൈസ്റ്റ് കോളജ് ഓഫ് എൻജിനീയറിംഗിനുവേണ്ടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐയും നെസ്റ്റിനുവേണ്ടി സീനിയര്‍ ജനറല്‍ മാനേജര്‍ ടി.എന്‍. രഘുനാഥ് എന്നിവരാണു ധാരണാപത്രം ഒപ്പിട്ടത്. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്നീ വിഭാഗങ്ങള്‍ക്ക് ധാരണാപത്രം പ്രയോജനം ചെയ്യുമെന്ന് ഫാ. ജോണ്‍ പാലിയേക്കര സിഎംഐ അഭിപ്രായപ്പെട്ടു. പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, അക്കാദമിക് ഡയറക്ടര്‍ ഡോ. മനോജ് ജോര്‍ജ്, നെസ്റ്റ് സ്റ്റുഡന്റ് കൗണ്‍സിലര്‍ ആര്. രശ്മിദേവി, അധ്യാപകരായ ഡോ. കാരന് ബാബു, ഡോ. എ.എന്‍. രവിശങ്കര്‍, റോഷന് ഡേവിഡ്, കാതറിന്. ജെ. നേരേവീട്ടില്‍ എന്നി വര് സന്നിഹിതരായിരുന്നു.